ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ കനേഡിയൻ നിക്ഷേപക സ്ഥാപനമായ ഫെയർഫാക്സിന് വിൽക്കാനുള്ള നീക്കത്തിനു പിന്നാലെ പൊതുമേഖലാ ബാങ്കുകളിലും ഓഹരി പങ്കാളിത്തം കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയിലെ സർക്കാർ ഓഹരികൾ വിൽക്കാനാണ് നീക്കമെന്നാണ് വിവരം.
വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം പരമാവധി 75 ശതമാനമായി പരിമിതപ്പെടുത്തുന്ന സെബി ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. ......
പാലക്കാട് വയോധികന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്.......
യുപിഐ ഇടപാടുകൾ ചെയ്യുന്നത് പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കും.
യുപിഐ ഇടപാട് പരാജയപ്പെടുകയാണെങ്കിൽ നഷ്ടപ്പെടുന്ന തുക തിരികെ ലഭിക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും നഷ്ടപരിഹാരമായി 100 രൂപ ലഭിക്കും.
രണ്ട് വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാട് നടത്തുമ്പോള്‍ അയക്കുന്നയാളുടെ അക്കൗണ്ടില്‍ നിന്ന് പണം പോവുകയും സ്വീകരിക്കുന്നയാള്‍ക്ക് അത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് നഷ്ടപരിഹാരം ലഭിക്കുക. വ്യാപാരി സ്ഥാപനങ്ങളില്‍ നടത്തുന്ന ഇടപാടിലും ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കും. ......
തിരുവനന്തപുരം: സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു.......
ദോഹ: പ്രമുഖ ടെലികോം സേവനദാതാക്കളായ ഉരീദൂ ഗ്രൂപ്പും (Ooredoo Group) സൈൻ ഗ്രൂപ്പും (Zain Group) തമ്മിലുള്ള മേഖലയിലെ ചരിത്രപരമായ ടവർ പങ്കാളിത്ത ഇടപാടിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇരു ഗ്രൂപ്പുകൾക്കും 50 ശതമാനം വീതം ഓഹരി പങ്കാളിത്തമുള്ള സംയുക്ത റീജിയണൽ ടവർ പ്ലാറ്റ്ഫോമിന് കീഴിലാണ് ഇരുസ്ഥാപനങ്ങളുടെയും ടവർ ആസ്തികൾ സംയോജിപ്പിച്ചത്.
ഉരീദൂ ഖത്തറിന്റെ (അൽ അബ്രാജ്), സൈൻ കുവൈത്തിന്റെ (ഐ.ടി.കെ) ടവർ ആസ്തികളാണ് ആദ്യഘട്ടത്തിൽ ഈ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയത്. ......
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലഖ്വിയ) കമാൻഡറുമായ എച്ച്.ഇ. ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി ബെൽജിയം ആഭ്യന്തര മന്ത്രി എച്ച്.ഇ. ......
ദോഹ: ആരോഗ്യസംരക്ഷണവും സൗഹൃദവും ഒരുമിപ്പിച്ച് ഖത്തറിലെ മലയാളി ബിസിനസ് സമൂഹത്തിന് വേറിട്ട അനുഭവം സമ്മാനിച്ച് കേരള ബിസിനസ് ഫോറം (കെബിഎഫ്) വെല്‍നസ് ക്ലബ്ബിന്റെ 'വാക്ക് ആന്‍ഡ് ടോക്ക്'. റെഡ് കാര്‍പറ്റ് ട്രേഡിംഗ് ആന്‍ഡ് കോണ്ട്രാക്ടിംഗുമായി സഹകരിച്ച് ആസ്പയര് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി പങ്കാളികള്‍ക്ക് ശാരീരിക ഉന്മേഷത്തിനൊപ്പം മാനസികമായ ഉല്ലാസവും പരസ്പര സൗഹൃദം പുതുക്കാനുള്ള അവസരവും നല്കി.
വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് പച്ചപ്പും പ്രകൃതിഭംഗിയും നിറഞ്ഞ ആസ്പയര് പാര്‍ക്കില്‍ നടന്ന പരിപാടിക്ക് കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫിയും ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പുതുക്കുടിയും നേതൃത്വം നല്കി. ......
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ......
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മിലിപോൾ ഖത്തർ 2026 (Milipol Qatar 2026) പ്രദർശനം സന്ദർശിച്ചു.
ആഭ്യന്തര സുരക്ഷാ മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലഖ്വിയ) കമാൻഡറുമായ എച്ച്.ഇ. ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി പ്രധാനമന്ത്രിക്കൊപ്പം സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.
ആഭ്യന്തര സുരക്ഷാ-പ്രതിരോധ മേഖലകളിലെ ഏറ്റവും പുതിയ സുരക്ഷാ ഉപകരണങ്ങളും സംവിധാനങ്ങളും, പ്രദർശനത്തിൽ പങ്കെടുക്കുന്ന കമ്പനികളും സ്ഥാപനങ്ങളും അവതരിപ്പിച്ച നൂതന സാങ്കേതിക സേവനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. ......
റായ്പൂർ: ആയുധപൂജയ്ക്കു പിന്നാലെ എകെ-47 റൈഫിൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ ഛത്തീസ്ഗഡിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥയും രാജ്നന്ദ്ഗാവ് എസ്പിയുമായ അങ്കിത ശർമ്മയോട് വിശദീകരണം തേടി പോലീസ്. സർവീസ് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലെ സുരക്ഷാ മാനദണ്ഡങ്ങളും അച്ചടക്കച്ചട്ടങ്ങളും ലംഘിച്ചെന്ന ആരോപണത്തെ തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഒക്ടോബർ 20-ന് വിജയദശമി ദിനത്തിൽ രാജ്നന്ദ്ഗാവ് പോലീസ് ലൈനിൽ നടന്ന ആയുധപൂജയ്ക്കു ശേഷമായിരുന്നു സംഭവം. ......